ആർത്തവത്തെ കുറിച്ചുള്ള മിഥ്യാധാരണകൾ സാമൂഹിക-സാംസ്കാരിക ജീവിതത്തിന്റെ പല വശങ്ങളിൽ നിന്നും സ്ത്രീകളെ ഒഴിവാക്കുന്നു. പല സമൂഹങ്ങളിലും ആർത്തവത്തെക്കുറിച്ചുള്ള അത്തരം വിലക്കുകൾ പെൺകുട്ടികളെയും സ്ത്രീകളുടെയും മാനസികാവസ്ഥയെയും ജീവിതശൈലിയെയും പ്രധാനമായും ആരോഗ്യത്തെയും ബാധിക്കുന്നു.
ആർത്തവത്തെക്കുറിച്ചുള്ള സാമൂഹിക-സാംസ്കാരിക ഭ്രഷ്ടുകളും വിശ്വാസങ്ങളും പെൺകുട്ടികളുടെ വിജ്ഞാന നിലവാരവും പ്രായപൂർത്തി, ആർത്തവം, പ്രത്യുൽപാദന ആരോഗ്യം എന്നിവയെക്കുറിച്ചുള്ള ധാരണകളും കൂടുതൽ സങ്കീർണ്ണമാക്കുന്നു. അതിനാൽ, ഈ പ്രശ്നങ്ങളെ നേരിടുന്നതിന് നയപരമായ സമീപനം പിന്തുടരേണ്ടതുണ്ട്.
കേരളത്തിൽ പ്രചാരത്തിലുള്ള ആർത്തവ സംബന്ധിയായ കെട്ടുകഥകൾ, സ്ത്രീകളുടെ ജീവിതത്തിൽ അവ ചെലുത്തുന്ന സ്വാധീനം, ഈ പ്രശ്നങ്ങളെ അഭിസംബോധന ചെയ്യുന്നതിന്റെ പ്രസക്തി, അവയെ ചെറുക്കുന്നതിനുള്ള വിവിധ മാർഗങ്ങൾ എന്നിവയിലേക്ക് കൂടുതൽ ശ്രദ്ധ ആകർഷിക്കാനായി ഹിഡൻ പോക്കറ്റ്സ് കളക്റ്റീവ് കേരളത്തിൽ ‘ദി ഗ്രേറ്റ് ഇന്ത്യൻ ടാബൂ’ എന്ന കാമ്പയിൻനു തുടക്കമിടുന്നു.
കേരളത്തിലെ ആർത്തവ സംബന്ധിയായ മിഥ്യാധാരണകളെ ഇല്ലാതാക്കി ജനങ്ങളിൽ ആർത്തവത്തെക്കുറിച്ചു ശാസ്ത്രീയമായ അവബോധം സൃഷ്ടിക്കാനായി ഞങ്ങൾ ആർട് (കല) ഒരു മാർഗമായി സ്വീകരിച്ചു തയാറാക്കിയ പോസ്റ്ററുകൾ ചുവടെ ചേർക്കുന്നു.





